Skip to main content

പണിയരുകുന്നിന്റെ പുരോഗതിക്ക്‌ 'പ്രോഗ്രസ് പദ്ധതി' നടപ്പാക്കുന്നത് 50 ലക്ഷം രൂപയുടെ പദ്ധതികൾ

 

 

മുക്കം നഗരസഭയിലെ  വേനപ്പാറ ചായ്പ്പിലെ പണിയരുകുന്നു കോളനിയുടെ പുരോഗതിക്കായി നഗരസഭയുടെ 'പ്രോഗ്രസ് പദ്ധതി'. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം കോളനി നിവാസികളുടെ ജീവിതനിലവാരത്തിലും മാറ്റങ്ങളുണ്ടാക്കാനുള്ള  സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഒൻപത് കുടുംബങ്ങളിലായി 28 പേരാണ് ഇവിടെയുള്ളത്. പട്ടികവർഗ വകുപ്പിന്റെയും നഗരസഭയുടേയും പദ്ധതികളിലുൾപ്പെടുത്തി വിവിധ പ്രവൃത്തികൾ ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

50 ലക്ഷം രൂപ  വകയിരുത്തിയുള്ള പദ്ധതി നഗരസഭ ഈ വർഷം നടപ്പാക്കുകയാണ്. 'പ്രോഗ്രസ് പണിയരുകുന്ന്' എന്നാണ് പദ്ധതിയുടെ പേര്. കോളനിയിലെ നിലവിലെ പ്രശ്ങ്ങൾക്ക് പദ്ധതിയിലൂടെ പരിഹാരമാവും. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പദ്ധതികളും  സംയോജിപ്പിച്ചാണ് പ്രോഗ്രസ് നടപ്പാക്കുക. അടിസ്ഥാന സൗകര്യ മേഖലയിലും ലഭ്യമാക്കുന്ന സേവനങ്ങളിലും സമഗ്ര മാറ്റമാണ് ലക്ഷ്യമിടുന്നത്. കോളനിയിലെ  മുഴുവൻ വീടുകളും നിലവാരമുള്ളവയാക്കുക എന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം.

 പദ്ധതിയുടെ രൂപീകരണത്തിനായി ഊരുമൂപ്പൻ ഗോപിയുടെ അധ്യക്ഷതയിൽ  പ്രത്യേക ഊരുകൂട്ടം യോഗം ചേർന്നു.
നഗരസഭാ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കറ്റ് ചാന്ദിനി നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ ലിറ്റിൽ ഫ്ലവർ സ്കൂൾ അധ്യാപകൻ  ബിജു എസ്. ടി പ്രമോട്ടർ ഷീജ എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ് പദ്ധതി വിശദീകരിച്ചു. മുൻസിപ്പൽ  കൗൺസിലർ  വേണു കല്ലുരുട്ടി സ്വാഗതവും ജെസ്സി നന്ദിയും പറഞ്ഞു

date