Skip to main content

തേനീച്ച വളര്‍ത്തല്‍ പരിശീലനം

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നവംബര്‍ ആദ്യവാരത്തില്‍ തേനീച്ച വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. കാസര്‍കോട് ജില്ലക്കാരായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ തേനീച്ചക്കൂടുകള്‍ ലഭിക്കും. ഗുണഭോക്തൃ വിഹിതം മുന്‍കൂറായി അടക്കേണ്ടതാണ്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ആനന്ദാശ്രമം രാംനഗറിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നേരിട്ടെത്തി ഒക്ടോബര്‍ 30ന് മുമ്പായി അപേക്ഷിക്കണം. ഫോണ്‍: 04672200585.

date