Skip to main content

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഉത്പാദന-സേവന മേഖലയില്‍ ആരംഭിക്കാവുന്ന വ്യവസായങ്ങള്‍ക്ക് 25% മുതല്‍ 40 ശതമാനം വരെ സബ്‌സിഡി ലഭ്യമാകും. പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ അംഗീകൃത ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യത ഉറപ്പാക്കി ആനന്ദാശ്രമം രാംനഗറിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ അപേക്ഷിക്കണം, ഫോണ്‍: 04672200585

 

date