Skip to main content

കരുതലോടെ മുന്നോട്ട്; വിദ്യാർഥികൾക്ക് ഹോമിയോപ്പതി പ്രതിരോധമരുന്ന് വിതരണോദ്ഘാടനം തിങ്കളാഴ്ച മുതൽ

സംസ്ഥാന ഹോമിയോപ്പതി വകുപ്പ് മുഴുവൻ സ്‌കൂൾ കുട്ടികൾക്കു കോവിഡ് പ്രതിരോധ ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്നു. കരുതലോടെ മുന്നോട്ട് എന്ന് പേരിട്ടിരിക്കുന്ന  പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഒക്ടോബർ 25 ന്
നിർവ്വഹിക്കും. രാവിലെ 9ന് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ. വി. സുജാത അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ്.എൻ സരിത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. വി. പുഷ്പ, കാഞ്ഞങ്ങാട് ഡി.ഇ.ഒ ഭാസ്‌കരൻ, എ.ഇ.ഒ ഗണേഷ് കുമാർ കെ.ടി, വാർഡ് കൗൺസിലർ കുസുമം ഹെഗ്ഡെ, ഡോ. വി. എസ്. ഹാരിസൺ, ഡോ. ദീപ, ഡോ സി. കെ. ശ്രീനിവാസ് എന്നിവർ ആശംസകൾ നേരും. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐ. ആർ. അശോക് കുമാർ പദ്ധതി വിശദീകരണം നടത്തും.

ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്താണ് മരുന്ന് വാങ്ങേണ്ടത്. ഒക്ടോബർ 25, 26, 27 തീയതികളിൽ ഇതിനായി  പ്രത്യേകം തീവ്ര യജ്ഞ പരിപാടി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുകയാണ്. ജില്ലയിലും എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. https://ahims.kerala.gov.in എന്ന പോർട്ടൽ വഴി രക്ഷകർത്താക്കൾക്ക് കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്തു ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് കൈപ്പറ്റാവുന്നത് ആണ്. സംശയങ്ങൾ ക്കായി 1800- 599- 2011 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.
 

date