Skip to main content

എം.എ അപ്ലൈഡ് ഇക്കണോമിക്‌സ് സീറ്റൊഴിവ്

എളേരിത്തട്ട് ഇ.കെ.എന്‍.എം.ഗവ.കോളേജില്‍ എം.എ അപ്ലൈഡ് ഇക്കണോമിക്‌സ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  ജനറല്‍-രണ്ട്, എസ്.സി-രണ്ട്, മുസ്ലിം-ഒന്ന്, പി.ഡബ്ല്യു ഡി- ഒന്ന് എന്നീ വിഭാഗത്തിലാണ് ഒഴിവുകള്‍. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 26ന് ഉച്ച ഒരു മണിയ്ക്കകം കോളജില്‍ നേരിട്ടെത്തി അപേക്ഷിക്കണം. അപേക്ഷകര്‍ എളേരിത്തട്ട് കോളേജ് ഓപ്ഷന്‍ നല്‍കിയവര്‍ ആയിരിക്കണം.
അപേക്ഷയോടൊപ്പം യൂനിവേഴ്‌സിറ്റി ഓണ്‍ലൈന്‍ അപേക്ഷാ പകര്‍പ്പ് ഉണ്ടായിരിക്കണം. അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒക്ടോബര്‍ 27, 28 തീയതികള്‍ കോളേജിലെത്തി പ്രവേശനം നേടണം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കാത്ത എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് മാത്രം പുതിയതായി ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഫോണ്‍: 0467 2241345
 

date