Skip to main content

അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം

 സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കും അക്കൗണ്ടന്റ് തസ്തികയിലേക്കും അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ക്ലറിക്കല്‍ തസ്തികയിലോ അക്കൗണ്ട്സ് സംബന്ധമായ തസ്തികയിലോ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
അക്കൗണ്ടന്റിന് കൊമേഴ്സിലുള്ള ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടാവണം. ഓഫീസ് അസിസ്റ്റന്റിന് അംഗീകൃത സര്‍വകലാശാല ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഡി.ടി.പിയിലുള്ള പരിജ്ഞാനവും വേണം.
അന്യത്ര സേവനത്തിനായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയില്‍ ഓഫീസ് മേധാവിയെ കൊണ്ട് ഒപ്പിട്ട് വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ceo@anert.in ലേക്ക്  നവംബര്‍ 15 നകം ലഭ്യമാക്കണം. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, ലോ കോളേജ് റോഡ്, പി.എം.ജി, വികാസ് ഭവന്‍. പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തില്‍ അസല്‍ അപേക്ഷ അയക്കുകയും വേണം.

date