Skip to main content

മലയാള ദിനാഘോഷവും ഭരണഭാഷാവാരാഘോഷവും ഒന്നിന്

മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റയും ഭാഗമായി നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍  മലയാളദിനസന്ദേശം നല്‍കും. മലയാളദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞ അധ്യാപകര്‍ കുട്ടികള്‍ക്ക് നേരിട്ടോ ഓണ്‍ലൈനിലോ ചൊല്ലിക്കൊടുക്കും.

പ്രതിജ്ഞ:
''മലയാളമാണ് എന്റെ ഭാഷ
എന്റെ ഭാഷ എന്റെ വീടാണ്.
എന്റെ ആകാശമാണ്.
ഞാന്‍ കാണുന്ന നക്ഷത്രമാണ്.
എന്നെത്തഴുകുന്ന കാറ്റാണ്.
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍വെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.
ഏതു നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നംകാണുന്നത്
എന്റെ ഭാഷയിലാണ്.
എന്റെ ഭാഷ ഞാന്‍ തന്നെയാണ്''

സര്‍ക്കാര്‍ ഓഫീസുകളില്‍ ഓഫീസ് തലവന്‍മാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കണം.
പ്രതിജ്ഞ:
''മലയാളം എന്റെ ഭാഷയാണ്.
മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു.
മലയാളഭാഷയെയും കേരളസംസ്‌കാരത്തെയും ഞാന്‍ ആദരിക്കുന്നു.
ഭരണനിര്‍വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന്
എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും.''

date