അപേക്ഷ ക്ഷണിച്ചു
തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സര്‍ക്കാര്‍ സിദ്ധ കോളേജിലെ എം.ഡി (സിദ്ധ) കോഴ്സിലേക്കും ഹൈദരാബാദിലെ സര്‍ക്കാര്‍ നിസാമിയ ടിബ്ബി കോളേജ്, ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന് എന്നീ കോളേജുകളിലെ എം.ഡി യുനാനി കോഴ്സിലേക്കും നിലവില്‍ പി.ജി കോഴ്സുകള്‍ ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സംവരണം ചെയ്ത സീറ്റുകളില്‍ അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, മറ്റു രേഖകള്‍ ഉള്‍പ്പെടെയുള്ള അപേക്ഷ ഇ-മെയില്‍ വഴിയോ നേരിട്ടോ തപാല്‍ മുഖേനയോ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ഒക്ടോബര്‍ 26ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 29. ഇ-മെയില്‍: director.ame@kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.aurveda.kerala.gov.in,
- Log in to post comments