Skip to main content

വനസംരക്ഷണ നിയമം: അഭിപ്രായം അറിയിക്കാം

1980-ലെ വന സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സാഹചര്യത്തില്‍ ദേദഗതിയുടെ ഉദ്ദേശം വ്യക്തമാക്കിയും സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞും 'കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍' കേന്ദ്രസര്‍ക്കാര്‍ www.parivesh.nic.in / www.moef.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും ഈ വിഷയത്തില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന സംഘടനകള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. അഭിപ്രായങ്ങള്‍ ഒക്ടോബര്‍ 29 ന് വൈകീട്ട് അഞ്ചിനകം apccfpro@gmail.com ല്‍ ലഭ്യമാക്കണം.
 

date