Post Category
നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി നീട്ടി നല്‍കും: മന്ത്രി
കോവിഡ് പ്രതിസന്ധി സമൂഹത്തില്‍ നിന്നും വിട്ടൊഴിയാത്ത സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്കിയ എല്ലാ നിര്‍മ്മാണ പെര്‍മിറ്റുകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു.
കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്കിയതും 2020 മാര്‍ച്ച് 10ന് അവസാനിക്കുന്നതുമായ എല്ലാ നിര്‍മ്മാണ പെര്‍മിറ്റുകള്‍ക്കും നേരത്തെ 2021 സെപ്റ്റംബര്‍ 30വരെ കാലാവധി നീട്ടി നല്‍കിയിരുന്നു.
date
- Log in to post comments