Skip to main content

സ്കൂളും പരിസരവും വൃത്തിയാക്കി

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതുക്കാട് സെന്റ് സേവിയേഴ്സ് കോൺവെന്റ് യുപി സ്കൂളും പരിസരവും വൃത്തിയാക്കി. പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ എൻഎസ്എസ് വളണ്ടിയർമാർ, ബ്ലോക്ക് ആർ ആർ ടി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, പി ടി എ അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്  പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അൽജോ പുളിക്കൻ,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസ്സി വിൽസൺ,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അസൈൻ ടി കെ, സതി സുധീർ, വാർഡ് മെമ്പർ സെബി കൊടിയൻ, സ്കൂൾ ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡന്റ് ചന്ദ്രൻ, ബി ഡി ഒ പി ആർ അജയഘോഷ് എന്നിവർ പങ്കെടുത്തു.

date