Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചു

1955-ലെ 12-ാമത് തിരുകൊച്ചി സാഹിത്യ ശാസ്ത്രീയ, ധാർമ്മിക സംഘങ്ങൾ രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും പ്രസ്തുത നിയമപ്രകാരം ഫയൽ ചെയ്യേണ്ട വാർഷിക റിട്ടേണുകളും വരവ് ചെലവ് കണക്കുകളും മറ്റും യഥാസമയം ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾ, സമിതികൾ എന്നിവയ്ക്ക് ഫയൽ ചെയ്യുന്നതിനുള്ള  ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചു. 2022 മാർച്ച് 31 വരെയാണ് ദീർഘിപ്പിച്ചത്. ഈ പദ്ധതിയുടെ ആനുകൂല്യം എല്ലാ സമിതികളും പ്രയോജനപ്പെടുത്തണമെന്ന് തൃശൂർ ജില്ലാ രജിസ്ട്രാർ ജനറൽ അറിയിച്ചു.

date