ചാവക്കാട് നഗരശ്രീ ഉത്സവത്തിന് തുടക്കമായി
ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ വിവിധ പദ്ധതികളെക്കുറിച്ച് നഗരസഭയിലെ സ്ഥിരതാമസമുള്ളവരെ ബോധവൽക്കരിക്കുന്നതിനും ഉൾപ്പെടുത്തുന്നതിനുമായി ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന നഗരശ്രീ ഉത്സവത്തിന് ചാവക്കാട് നഗരസഭയിൽ തുടക്കം. കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ചു തൊഴിലധിഷ്ഠിത സൗജന്യ നൈപുണ്ണ്യ പരിശീലനത്തിന് പങ്കെടുക്കാൻ താല്പര്യമുള്ള യുവതി, യുവാക്കൾക്കായി സെമിനാർ സംഘടിപ്പിച്ചു. കേരള സർക്കാർ, എൻ യു എൽ എം, കുടുംബശ്രീ വഴി നടപ്പാക്കുന്ന വിവിധ പരിശീലന പദ്ധതികളെക്കുറിച്ച് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ക്ലാസ്സെടുത്തു. കൂടാതെ സ്വയം തൊഴിൽ ആരംഭിക്കാൻ താല്പര്യമുള്ളവർക്കായി സെമിനാർ നടത്തി.
വിവിധ സംരംഭ പദ്ധതികളെക്കുറിച്ച് ചാവക്കാട് ഇൻഡസ്ട്രി എക്സ്റ്റൻഷൻ ഓഫീസർ നവ്യ രാമചന്ദ്രൻ, എം.ഇ.സി. വനജ എന്നിവർ ക്ലാസുകൾ നയിച്ചു. നാഷണൽ റിസോഴ്സ് ഓർഗനൈസേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ചെയർപേഴ്സൺ പ്രീജ ദേവദാസിനെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ ഉപാധ്യക്ഷൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന സലിം, എ വി മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, ബുഷറ ലത്തീഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം ഷെമീർ, നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments