Skip to main content

കാർട്ടൺ ബോക്സുകൾ ലേലം ചെയ്യുന്നു 

തൃശൂർ സബ്സിഡിയറി സെൻട്രൽ പൊലീസ് കാൻ്റീൻ സംഭരണശാലയിൽ സൂക്ഷിക്കുന്നതും ഒക്ടോബർ 25 വരെ ലഭ്യമാക്കുന്നതുമായ കാർട്ടൺ ബോക്സുകൾ ഒക്ടോബർ 26ന് രാവിലെ 11 മണിക്ക് കിലോഗ്രാം വില നിശ്ചയിച്ച് സബ്സിഡിയറി സെൻട്രൽ പൊലീസ് കാൻ്റീനിൽ വെച്ച് പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കുന്നവർ ലേല സമയത്ത് രാവിലെ 10 മണിക്ക് ഹാജരാകേണ്ടതും നിരതദ്രവ്യമായ 200 രൂപ കെട്ടി വെക്കേണ്ടതുമാണ്.ടെണ്ടർസമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം അടച്ച രസീത് സഹിതം കിലോഗ്രാം വില മുദ്രവെച്ച കവറിൽ പ്രസിഡൻ്റ്, സബ്സിഡിയറി സെൻട്രൽ പൊലീസ് കാൻ്റീൻ, കേരള പൊലീസ് അക്കാദമി, രാമവർമപുരം തൃശൂർ എന്ന വിലാസത്തിൽ ഒക്ടോബർ 26ന് 11 മണിക്ക് മുൻപായി തൃശൂർ സബ്സിഡിയറി സെൻട്രൽ പൊലീസ് കാൻ്റീൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0487-2328770

date