Skip to main content

"കരുതലോടെ മുന്നോട്ട്" കർമ്മപദ്ധതി നടപ്പാക്കുന്നു 

സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ഹോമിയോപ്പതി വകുപ്പിൻ്റെ നേതൃത്വത്തിൽ "കരുതലോടെ മുന്നോട്ട് " എന്ന കർമ്മപദ്ധതി വെബ്പോർട്ടൽ സംവിധാനത്തിലൂടെ നടപ്പിലാക്കുന്നു. കുട്ടികളുടെ രക്ഷിതാക്കൾ ഹോമിയോപ്പതി വകുപ്പിൻ്റെ വെബ് പോർട്ടലായ ahims.kerala.gov.inൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 23  മുതൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് 25, 26, 27 തീയതികളിൽ ഹോമിയോപ്പതി സ്ഥാപനങ്ങൾ വഴിയും യാത്രാസൗകര്യം കുറഞ്ഞ സ്ഥലങ്ങളിൽ കിയോസ്കുകൾ വഴിയും മരുന്ന് വിതരണം ചെയ്യും. ഏതെങ്കിലും കാരണവശാൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ഹോമിയോപ്പതി സ്ഥാപനങ്ങൾ വഴിയും സ്പോട്ട് രജിസ്ട്രേഷൻ ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. ഫോൺ : 0487-2366643

date