Skip to main content

തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരം 

കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിക്കുന്നതിനായി കേന്ദ്രസർക്കാരിൻ്റെ ഇ- ശ്രാം പോർട്ടലിൽ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരം. തൊഴിലാളികൾ ആധാർ കാർഡ് മൊബൈലുമായി ബന്ധിപ്പിച്ച് ഇ-ശ്രാം പോർട്ടലിൽ അക്ഷയ സെൻ്റർ മുഖാന്തിരമോ പോസ്റ്റ്ഓഫീസിന്റെ സി എസ് സി മുഖാന്തിരമോ 2021 ഡിസംബർ മാസത്തിനകം രജിസ്റ്റർ ചെയ്യണം. ഫോൺ : 0487 2364900

date