Post Category
സീറ്റൊഴിവ്
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോട് കൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35നും ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റ് പിന്നാക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും.ഇഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് ഫീസ് സൗജന്യമുണ്ട്. അവസാന തീയതി ഒക്ടോബര്‍ 30. ഫോൺ: 04734296496, 8547126028.
date
- Log in to post comments