Skip to main content

ഹിയറിംഗ് 27ന്

 

 

 

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന്റെ കണ്ണൂര്‍ മേഖലാ ഹിയറിംഗ് കണ്ണൂര്‍ ഗവ: ഗസ്റ്റ് ഹൗസില്‍ ഒക്ടോബര്‍ 27ന് രാവിലെ 11 മണിക്ക് നടത്തുമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.  കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ മുന്നാക്ക വിഭാഗ സംഘടനകളുടെ രണ്ട് പ്രതിനിധികള്‍ക്കും മുന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രശ്നങ്ങളിലും താത്പര്യമുള്ള വ്യക്തികള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹിയറിംഗില്‍ പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താം.

date