Skip to main content

പനങ്ങാട് പഞ്ചായത്തിൽ 'കരുതലോടെ മുന്നോട്ട് ' പദ്ധതി

 

 

 

 ഹോമിയോ പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ 'കരുതലോടെ മുന്നോട്ട്' പദ്ധതിയുടെ ഓൺലൈൻ വെബ്പോർട്ടലിന്റെ  ഉദ്ഘാടനം  പനങ്ങാട് പഞ്ചായത്തിൽ പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ  നിർവ്വഹിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ മുഖേനയും സ്പോട്ട് രജിസ്ട്രേഷൻ മുഖേനയും മരുന്ന് ലഭിക്കും.

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായാണ് കുട്ടികൾക്കുള്ള മരുന്ന് വിതരണം ചെയ്യുന്നത്. ഇന്നും നാളെയും (ഒക്ടോബർ 26, 27) മങ്കയം, കുറുമ്പൊയിൽ ഡിസ്പെൻസറികളിൽ നിന്ന് രക്ഷിതാക്കൾക്ക് മരുന്ന് വിതരണം ചെയ്യുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കുറുമ്പൊയിൽ ഹോമിയോ ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഹരീഷ് ത്രിവേണി അധ്യക്ഷത വഹിച്ചു.  മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റാഷിദ് സ്വാഗതവും ഫാർമസിസ്റ്റ് ശ്രീജിത്ത് നന്ദിയും പറഞ്ഞു.

date