Skip to main content

ഹോസ്റ്റല്‍ മെസ്, കാന്റീന്‍ എന്നിവയ്ക്കുള്ള ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദേശങ്ങള്‍

 

 

 

1. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ആറുമാസത്തില്‍ ഒരിക്കല്‍ ഒരു അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷ്യനറേ കണ്ടു പരിശോധിച്ച്
മെഡിക്കല്‍ ഫിറ്റ്‌നസ് ഉറപ്പുവരുത്തണം. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ പരിശോധന നടത്തുമ്പോള്‍ ഇവ ഹാജരാക്കണം.
2. വെള്ളം ഉപയോഗിച്ചുള്ള പാചകം ചെയ്യുന്ന സ്ഥലങ്ങളില്‍ വെള്ളം ആറുമാസത്തില്‍ ഒരിക്കല്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സൂക്ഷിക്കണം. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ പരിശോധന നടത്തുമ്പോള്‍ ഇവ ഹാജരാക്കണം.
3. ഭക്ഷണം പാചകം ചെയ്യുന്നതിനായി നല്ല ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ തിരഞ്ഞെടുക്കുക.
4.fssai ലൈസന്‍സ് രജിസ്‌ട്രേഷനുള്ള കടകളില്‍ നിന്ന് മാത്രം ഉല്‍പ്പന്നങ്ങള്‍ വാങ്ങുക.
5. 2011ലെ പാക്കേജിങ് / ലേബലിങ് റെഗുലേഷന്‍ 2011ല്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ഭക്ഷ്യവസ്തുക്കളുടെ ലേബലുകളില്‍ ഉണ്ടെന്ന്     ഉറപ്പുവരുത്തുക.
6. പരിസരശുചിത്വവും വ്യക്തിശുചിത്വവും ഉറപ്പുവരുത്തുക.
7. അനുവദനീയമല്ലാത്ത കൃത്രിമനിറങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കാതിരിക്കുക.
8. ഹെയര്‍ നെറ്റ്, ഗ്ലൗസ് ടോങ്‌സ് എന്നിവയുടെ ഉപയോഗം ശീലമാക്കുക.
9. സാമൂഹ്യ അകലവും മാസ്‌കും നിര്‍ബന്ധമായും ശീലമാക്കുക.
10. ഭക്ഷ്യവസ്തുക്കള്‍ അടച്ചു സൂക്ഷിക്കുക.
11. വേസ്റ്റ് നിര്‍മാര്‍ജനം ചെയ്യാന്‍ സംവിധാനമേര്‍പ്പെടുത്തുക
12. വേസ്റ്റ് ബിന്‍ തുറന്നു സൂക്ഷിക്കാതിരിക്കുക. അത് ഈച്ചയും മറ്റും വ്യാപിക്കുന്നതിന് കാരണമാകും.
13. പാകം ചെയ്ത ഭക്ഷണവും പാകം ചെയ്യാത്തതും വെവ്വേറെ സൂക്ഷിക്കുക.
14. വെജിറ്റേറിയന്‍ ഭക്ഷണവും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും വെവ്വേറെ സൂക്ഷിക്കുക.
15. ഉപഭോക്താക്കള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കുക.
16. ഒരിക്കല്‍ ചൂടാക്കിയശേഷം തണുപ്പിക്കാനായി പച്ചവെള്ളം ചേര്‍ക്കാതിരിക്കുക.
17. പാകംചെയ്ത ഭക്ഷണം രണ്ടുമണിക്കൂറില്‍ കൂടുതല്‍ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക.
18. ഭക്ഷണം പാകം ചെയ്ത ശേഷം ഉടനെ ഉപയോഗിക്കുന്നില്ലെങ്കില്‍ 4 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സൂക്ഷിച്ച ശേഷം വീണ്ടും     ഉപയോഗിക്കുമ്പോള്‍ 70 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.
19. പൊട്ടിപ്പൊളിഞ്ഞതായ പാത്രങ്ങള്‍ നീക്കംചെയ്തു ഗുണനിലവാരമുള്ള നല്ല പാത്രങ്ങളില്‍ പാചകം ചെയ്യുക.
20. പഴയ ഭക്ഷണം അല്ലെങ്കില്‍ കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും പാചകം ചെയ്യുന്ന സ്ഥലത്ത് സൂക്ഷിക്കാതിരിക്കുക.
21. ഭക്ഷ്യ എണ്ണ ഒരിക്കലും ഒന്നിലധികം തവണ ആവര്‍ത്തിച്ച് ചൂടാക്കാതിരിക്കുക.
22. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുത്തു മാത്രം പ്രവര്‍ത്തിക്കുക

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്.

date