Skip to main content

പോസ്റ്ററുകള്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു സ്‌കൂള്‍ തുറക്കല്‍; ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്

ആലപ്പുഴ: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പ് കോവിഡ് ബോധവത്കരണത്തിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പോസ്റ്ററുകളുടെ പ്രകാശനം ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍വഹിച്ചു.  

ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പോസ്റ്ററുകള്‍ പതിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനായി വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് പോസ്റ്ററുകളുടെ ഉള്ളടക്കം. 

കളക്ടറേറ്റില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ ഡി.എം.ഒ ഡോ. എല്‍. അനിതകുമാരി,  എ.ഇ.ഒ കെ. മധുസൂദനന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി.എസ്. സുജ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ എസ്.വി. അരുണ്‍ലാല്‍, ഐ. ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.

date