Skip to main content

മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു പാണാവള്ളി ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കം

ആലപ്പുഴ:   പാണാവള്ളി ഗ്രാമപഞ്ചായത്തിലെ കേരഗ്രാമത്തിന്‍റെയും അനുബന്ധ പരിപാടികളുടേയും ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു. കേരഗ്രാമം പദ്ധതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നാളികേരത്തിന്‍റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം കേരകര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കും. തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ കൂട്ടായ്മകളിലൂടെ ജനകീയ ക്യാമ്പയിന്‍ വഴി പദ്ധതി ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു. 

പാണാവള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പമ്പ് സെറ്റുകളുടെ വിതരണം എ.എം. ആരിഫ് എം.പി നിര്‍വഹിച്ചു. ജൈവവളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സന്തോഷും തെങ്ങുകയറ്റ യന്ത്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. പ്രമോദും ഇടവിള കിറ്റ് ജില്ലാ പഞ്ചായത്ത് അംഗം എസ്. ജയകുമാറും വിതരണം ചെയ്തു.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖ പദ്ധതി വിശദീകരിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എലിസബത്ത് ഡാനിയല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. എസ്. ബീന, അസിസ്റ്റന്റ് ഡയറക്ടര്‍ എം.എ. സിറാജ്ജുദീന്‍, കൃഷി ഓഫീസര്‍ കെ. ഫാത്തിമ റെഹിയാനത്ത്, പഞ്ചായത്ത് സെക്രട്ടറി  ആര്‍.എ. പ്രദീപ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. 

date