Skip to main content

തടസങ്ങള്‍ പഴങ്കഥ; പടക്കപ്പല്‍ ഇനി തുറമുഖത്തിന് സ്വന്തം

ആലപ്പുഴ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാവിക സേനയുടെ പടക്കപ്പല്‍  പൈതൃക പദ്ധതിയുടെ ഭാഗമായി. നാവിക സേനയുടെ പഴയ യുദ്ധക്കപ്പല്‍(ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് -ഇന്‍ഫാക് ടി- 81)  ഇന്നലെ(ഒക്ടോബര്‍ 22) ഉച്ചയ്ക്കാണ്  ക്രെയിന്‍ ഉപയോഗിച്ച് ആലപ്പുഴ കടപ്പുറത്തെ പ്രത്യേക പ്ലാറ്റ്ഫോമില്‍ സ്ഥാപിച്ചത്. 

വിപുലമായ സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു നടപടികള്‍.  എ.എം. ആരിഫ് എം.പി, എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍ എന്നിവര്‍ സ്ഥലത്തെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. കപ്പല്‍ കാണുന്നതിന് വന്‍ ജനാവലിയും കടപ്പുറത്ത് എത്തിയിരുന്നു. കപ്പല്‍ പ്ലാറ്റ്ഫോമില്‍ ഉറപ്പിച്ച നിമിഷം കയ്യടിച്ചും പടക്കം പൊട്ടിച്ചും ജനം ആഘോഷമാക്കി. 

തുറമുഖ വകുപ്പിലെയും മറ്റു വകുപ്പകളിലെയും ഉദ്യോഗസ്ഥരും പൈതൃക പദ്ധതി പ്രതിനിധികളും സന്നിഹിതരായിരുന്നു. 60 ടണ്‍ ഭാരമുള്ള കപ്പല്‍ എറണാകുളത്തു നിന്നും ജല മാര്‍ഗ്ഗം തണ്ണീര്‍മുക്കത്ത് എത്തിച്ച് പ്രത്യേക വാഹനത്തില്‍ കയറ്റി  റോഡു മാര്‍ഗം ആലപ്പുഴയിലേക്ക് കൊണ്ടുവരികയായിരുന്നു. സെപ്റ്റംബര്‍ 25നാണ് തണ്ണീര്‍ മുക്കത്തുനിന്ന് പുറപ്പെട്ടത്. 

date