Post Category
ഡോക്സി സൈക്ലിന്‍ ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണം
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും കഴിയുന്നവരും ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം നിര്‍ബന്ധമായും കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. മലിനജലവുമായി സമ്പര്ക്കമുണ്ടാകുന്നവര്ക്കും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും എലിപ്പനി ബാധിക്കാന്‍ സാധ്യത ഏറെയാണ്.
ഡോക്സിസൈക്ലിന്‍ ഗുളിക എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും ആവശ്യമുള്ളവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരെ സമീപിച്ച് ഇവ സൗജന്യമായി വാങ്ങാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
date
- Log in to post comments