Skip to main content

ദേശീയപാത; സ്ഥലം കൈമാറണം

ആലപ്പുഴ: ദേശീയപാത 66നുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് വില്ലേജ് ഓഫീസര്‍മാരെയും  റവന്യൂ ഇന്‍സ്‌പെക്ടറെയും ചുമതലപ്പെടുത്തിയതായി സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.- എന്‍.എച്ച്.) അറിയിച്ചു.

സ്ഥലം ഏറ്റെടുക്കുന്നത് അറിയിച്ച് എല്ലാ ഭൂഉടമകള്‍ക്കും വില്ലേജ് ഓഫീസര്‍ മുഖേന നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍  നോട്ടീസ് നല്‍കി 60 ദിവസം കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ സ്ഥലം വിട്ടു നല്‍കാന്‍ ഭൂവുടമകള്‍ തയ്യാറാകണമെന്നും അസ്സല്‍ രേഖകള്‍ സമര്‍പ്പിച്ച ഭൂ ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക്  തുക അടിയന്തരമായി കൈമാറുന്നതിന് നടപടി സ്വീകരിച്ചതായും സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. 

date