Skip to main content

നിർമാണ പ്രവർത്തികൾ അടിയന്തരമായി  പൂർത്തിയാക്കണം- പി.പി. ചിത്തരഞ്ജൻ 

ആലപ്പുഴ:  ആലപ്പുഴ മണ്ഡലത്തിലെ നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് പി പി ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു.  തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള  നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോവിഡ് പ്രതിസന്ധിയും മറ്റ് സാങ്കേതിക തടസങ്ങളും നിര്‍മാണ പ്രവൃത്തികളുടെ നിര്‍വഹണത്തില്‍ കാലതാമസം സൃഷ്ടിച്ചു. തടസങ്ങള്‍ പരിഹരിച്ച് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ പുലര്‍ത്തണം-എം.എല്‍.എ നിര്‍ദേശിച്ചു. 

ജില്ലാ ആസൂത്രണ ബോർഡ് കാര്യാലയത്തിൽ നടന്ന യോഗത്തിൽ  എ.ഡി.എം ജെ. മോബി, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ്, ആലപ്പുഴ നഗരസഭാ എക്സിക്യൂട്ടീവ് എന്‍ജിനീയർ എൽ. ഷിബു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date