ജൂണ്‍ 19 മുതല്‍ 22 വരെ ശക്തമായ മഴയുണ്ടാവും : നദികളില്‍ വെളളപ്പൊക്കത്തിന് സാധ്യത
കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ജൂണ്‍ 19 മുതല്‍ 22 വരെ തീയതികളില്‍ ശക്തമായതോ അതിശക്തമായതോ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്‍റീമീറ്റര്‍ വരെ മഴ പെയ്താല്‍ ശക്തമായതും 12 മുതല്‍ 20 സെന്‍റീമീറ്റര്‍ അതിശക്തമായ മഴയായിട്ടുമാണ് കണക്കാക്കുന്നത്. കേരളത്തിലെ നദികളില്‍ വെളളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ, പെട്ടെന്നുളള വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മഴ ശക്തമായ, വെളളപ്പൊക്ക-ഉരുള്‍പ്പൊട്ടല്‍ സാധ്യതയുളള താലൂക്കുകളില്‍ ഉചിതമായ കെട്ടിടങ്ങള്‍ ഏറ്റെടുത്ത് ദുരിതാശ്വാസ കാംപ് സജ്ജമാക്കും. മലയോര മേഖലകളിലേയ്ക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
പ്രദേശവാസികളും വിനോദ സഞ്ചാരികള്‍ ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.റ്റി.പി.സി) ന്‍റെ കീഴിലുളള മംഗലം, പോത്തുണ്ടി, മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളിലും വെളളിയാങ്കല്ലിലും തിരുവേഗപ്പുറയിലും ഡി.റ്റി.പി.സി യും മറ്റിടങ്ങളില്‍ ജലസേചന വകുപ്പും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ജില്ലയില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം കണ്ടെത്തിയ അപകട സാധ്യതയുളള ജലാശയങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.
മലമ്പുഴ (കല്ലേക്കുളങ്ങര ക്വാറി), പുതുശ്ശേരി(കേരളശ്ശേരി ക്വാറി), പാലക്കാട് നഗരസഭ ( കല്‍പ്പാത്തി ക്ഷേത്രത്തിനോട് ചേര്‍ന്നുളള പുഴ, നീരാട്ടുകുളം ഗണപതി ടെമ്പിള്‍), നൂറണി (അയ്യപ്പന്‍കുളം ), അകത്തേത്തറ (ധോണി ക്വാറി മായപുരം), പറളി (കിഴക്കഞ്ചേരി ചെക്ക് ഡാം),അകത്തേത്തറ(ഹേമാംബിക സ്കൂളിനു സമീപമുളള പുന്നക്കുളം), മലമ്പുഴ ഡാം, വാളയാര്‍ ഡാം കൂട്ടുപാത പോളിടെക്നിക്, മംഗലംഡാം, പോത്തുണ്ടി ഡാം, കുഴല്‍മന്ദം (ചിതലി ക്വാറി), തിരുവില്ലാമല (കുതിപ്പാറ ചെക്ക്ഡാം), പഴയന്നൂര്‍ (ചീരക്കുഴി ചെക്ക് ഡാം), ആലത്തൂര്‍ (എടംപറമ്പ് ചെക്ക് ഡാം), പാത്രക്കടവ്, പാലക്കയം, ഭവാനി പുഴ, കണ്ണംകുണ്ടുപുഴ, കരിമ്പുഴ, സീതാര്‍കുണ്ട് വെളളച്ചാട്ടം, മൂലത്തറ ഡാം, ചുളളിയാര്‍ ഡാം, പറമ്പിക്കുളം ഡാം, പാലത്തുളളി ചെക്ക് ഡാം, പല്ലശ്ശേന (തേവംകുളം കടവ്),ചിറ്റൂര്‍ (ആറ്റഞ്ചരിക്കുളം), കൊല്ലങ്കോട(അയ്യപ്പന്‍കുളം, മുതലിയാര്‍ കുളം), പെരുവെമ്പ് (ചൂരക്കോട്), ഷൊര്‍ണൂര്‍ (ഷൊര്‍ണൂര്‍ ചെക്ക് ഡാം, ശാന്തി തീരം കടവ്), വാണിയംകുളം (ത്രാങ്ങാലി ചെക്ക് ഡാം), ഒറ്റപ്പാലം (കൂട്ടിലക്കടവ് ചെക്ക് ഡാം), ലെക്കിടി ചെക്ക് ഡാം, ദേശമംഗലം (തിരുമിറ്റക്കടവ് അമ്പലക്കടവ് ചെക്ക് ഡാം), അമ്പലപ്പാറ (മുതലകുളം), ചെര്‍പ്പുളശ്ശേരി (അയ്യപ്പന്‍കാവ് കുളം), പനമണ്ണ (മനക്കല്‍ കുളം), ഓങ്ങല്ലൂര്‍ (ഓങ്ങയൂര്‍ കുളം), ആമയൂര്‍ കൊപ്പം (മനക്കുളം), പട്ടാമ്പി (ഞാങ്ങാട്ടിരി അമ്പലക്കുളം), ചിനക്കത്തൂര്‍ അമ്പലക്കുളം, വല്ലപ്പുഴ അമ്പലക്കുളം, പട്ടാമ്പി ഗുരുവായൂര്‍ ക്ഷേത്രക്കടവ് കുളപ്പുളളി(അന്തിമഹാകാളന്‍ കടവ് കുളം), ഷൊര്‍ണൂര്‍ (കുളഞ്ചേരി കുളം), വാണിയംകുളം തെരുവ് കുളം, ഒറ്റപ്പാലം (താമരക്കുളം), ലെക്കിടി പേരൂര്‍ (കുരുടന്‍കുളം, ആറാട്ട് കുളം), വല്ലപ്പുഴ ക്വാറി, ഷൊര്‍ണൂര്‍ (പ്രിയനാംപറ്റ ക്വാറി), വാണിയംകുളം (പനയൂര്‍ ക്വാറി, മന്നാവൂര്‍ ക്വാറി), ലെക്കിടി പേരൂര്‍(മംഗലം ക്വാറി), തൃത്താല ക്വാറി, അമ്പലപ്പാറ (ചുനങ്ങനാട് ക്വാറി, മുരുക്കുംപറ്റ ക്വാറി), ചളവറ(മമ്പട്ടപ്പടി)
- Log in to post comments