Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ കാസര്‍കോട് ജില്ലയിലെ പരവനടുക്കത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ എസ്.ടി, എസ്.സി, ജനറല്‍ വിഭാഗങ്ങളിലായി അഞ്ച് സീറ്റ് ഒഴിവുണ്ട്. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. പട്ടികജാതി/മറ്റ് പൊതു വിഭാഗത്തിലുള്ളവരുമായ അപേക്ഷകരുടെ അഭാവത്തില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാറ്റി നല്‍കുന്നതാണ്. പ്രവേശനത്തിനുള്ള അപേക്ഷ ഫോറം സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും.   അവസാന തീയ്യതി നവംബര്‍ മൂന്ന്. ജാതി, വരുമാനം, നിലവില്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847589426, 9446920362

date