Skip to main content

അനൂപ് കൃഷ്ണന്റെ ജീവിതം മാറ്റിമറിച്ച് കുടുംബശ്രീ മിഷന്‍

അമ്മയുടെയും രണ്ട് സഹോദങ്ങളുടെ മരണ ശേഷം കാസര്‍കോടിന്റെ ദത്ത് മകനായി മാറിയ ഉത്തര്‍പ്രദേശ് സ്വദേശി അനൂപ് കൃഷ്ണന്റെ നേട്ടങ്ങള്‍ക്ക് കുടുംബശ്രീ മിഷന്റെ ആദരം. അനൂപിനെ ബാലവേലയ്ക്ക് നിര്‍ത്തി അച്ഛന്‍ നാട് വിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടലില്‍ പരവനടുക്കം ഒബ്സര്‍വഷന്‍ ഹോമിലാണ് പഠനം ആരംഭിച്ചത്. പത്താം തരം പഠനം കഴിഞ്ഞ് ഒരു ജോലി എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ യുവ കേരളം പദ്ധതിയുടെ മൊബിലൈസേഷന്‍ ക്യാമ്പിലെത്തിയ അനൂപ് ഉദുമയില്‍ പ്രവര്‍ത്തിക്കുന്ന ഹിറ ചാരിറ്റബിള്‍ ട്രസ്റ്റില്‍ അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ കോഴ്സിലേക്ക് പ്രവേശനം നേടി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ  സഹപാഠികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രിയങ്കരനായി മാറി. പരിശീലനത്തിന് ശേഷം ജോലിയില്‍ പ്രവേശിച്ച  ഈ യുവാവ് പ്രതിസന്ധി കാലത്തും ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന യുവതലമുറയ്ക്ക് പ്രചോദനമാണ്. അനൂപിന്റെ നിശ്ചയ ദാര്‍ഢ്യത്തിനും കഴിവിനുമുള്ള അംഗീകാരമായി കുടുംബശ്രീ ജില്ലാമിഷന്‍ ഉപഹാരം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ കൈമാറി.

date