Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരത്തെ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിങ് സ്‌കൂളിലേക്ക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിവിഷനിലേക്കു എം.ടെക് ബിരുദധാരികളായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ നവംബർ മൂന്നിന് ഒറിജിനൽ രേഖകളും പകർപ്പും മറ്റ് അനുബന്ധ രേഖകളുമായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.modelfinishingschool.org ൽ ലഭ്യമാണ്.
പി.എൻ.എക്സ്. 4058/2021

date