Post Category
തൊഴില്‍ സൃഷ്ടി പദ്ധതി : തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്താന്‍ അപേക്ഷിക്കാം
പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടി പദ്ധതി 2018-19 പ്രകാരം തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്‍മാണ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും സേവന സംരംഭങ്ങള്‍ക്ക് 10 ലക്ഷം വരെയുമാണ് വായ്പ ലഭിക്കുക. 15 ശതമാനം മുതല്‍ 35 ശതമാനം വരെ സബ്സിഡിയും ലഭിക്കും. ഗഢകഇ യുടെ ുാലഴു0ലുീൃമേഹ വഴിയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. വ്യവസായ ഓഫീസുകളുമായോ ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെട്ട് അപേക്ഷിക്കാം. ജൂണ്‍ 27 വരെയുളള അപേക്ഷകള്‍ ഒന്നാംഘട്ട ഇന്‍റര്‍വ്യൂവിന് പരിഗണിക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണമുണ്ട് . വിശദവിവരം ജില്ലാ വ്യവസായ കേന്ദ്രത്തിലോ (0491 2505385) താലൂക്ക് വ്യവസായ ഓഫീസുകളിലോ ലഭിക്കും.
date
- Log in to post comments