Skip to main content

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പനത്തടി ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ  ഒഴിവുണ്ട്. 18നും 33 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. അപേക്ഷകര്‍ സംസ്ഥാന സാങ്കേതിക കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. ബിരുദവും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിസിഎ, പിജിഡിസിഎ കോഴ്‌സ് വിജയിച്ചവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ നവംബര്‍ മൂന്നിനകം പഞ്ചായത്തില്‍ അപേക്ഷിക്കണം.

date