Skip to main content

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയിലേക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, വരള്‍ച്ച തുടങ്ങി വിവിധ കാരണങ്ങളാലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ മൂലം കൃഷിനാശം സംഭവിക്കുകയാണെങ്കില്‍ കര്‍ഷകര്‍ 24 മണിക്കൂറിനകം  ബന്ധപ്പെട്ട കൃഷി ഭവനില്‍ അറിയിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.  നഷ്ടപരിഹാരത്തിന് www.aimskeralagov.in ലൂടെയും അപേക്ഷിക്കാവുന്നതാണ്. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നഷ്ടപരിഹാരത്തിനായി രജിസ്‌ട്രേഷന്‍ ഐ.ഡി, പാസ്വേര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ടെങ്കില്‍ അവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. പുതുതായി രജിസ്‌ട്രേഷന്‍ ചെയ്യാനും സൗകര്യമുണ്ട്. രജിസ്‌ട്രേഷന്‍ കര്‍ഷകര്‍ക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേനയോ കൃഷി ഭവന്‍ മുഖേനയോ ചെയ്യാവുന്നതാണ്.
വിള ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം ഇന്‍ഷൂര്‍ ചെയ്ത കര്‍ഷകര്‍ 15 ദിവസത്തിനകം ഇന്‍ഷൂറന്‍സ് ക്ലയിമിന് എയിംസ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം കര്‍ഷകര്‍ 10 ദിവസത്തിനകം നഷ്ടപരിഹാരത്തിന് എയിംസ് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994255346
 

date