Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 23-10-2021

സീറ്റ് ഒഴിവ്

എളേരിത്തട്ട് ഇകെഎന്‍എം ഗവ കോളേജില്‍ എംഎ അപ്ലൈഡ് ഇക്കണോമിക്‌സ് കോഴ്‌സില്‍ സീറ്റ് ഒഴിവ്. ജനറല്‍-രണ്ട്, എസ് സി-രണ്ട്, മുസ്ലീം-ഒന്ന്, പിഡബ്ല്യൂഡി-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 26 ന് ഉച്ചക്ക് ഒരുമണിക്കകം നേരിട്ട് അപേക്ഷ നല്‍കണം. യൂണിവേഴ്‌സിറ്റി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. ഇതുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്ത എസ് സി/എസ്ടി വിഭാഗക്കാര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പുതുതായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ കഴിയും. ഫോണ്‍:  0467 2241345.

താല്‍ക്കാലിക നിയമനം

ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കൊതുക് നശീകരണം, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടിജന്റ് ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു. 18നും 40നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കും കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. നിശ്ചിത മാതൃകയിലുളള അപേക്ഷ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 29ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2700194, 2761369.

27 ന് മഞ്ഞ അലര്‍ട്ട്

കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഒക്ടോബര്‍ 27 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കേരള തീരം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേര്‍ന്ന് കിടക്കുന്ന തെക്ക്- കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50  കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 24 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ടോപ്പ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

വിമുക്തഭടന്‍മാരുടെ മക്കളില്‍ എസ് എസ് എല്‍ സി, സി ബി എസ് ഇ, ഐ സി എസ് ഇ പരിക്ഷകളിലും പ്ലസ്ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്,  എ1 കരസ്ഥമാക്കുന്നവര്‍ക്കുള്ള ടോപ്പ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും.  അപേക്ഷ ഒക്‌ടോബര്‍ 30ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700069.
 

date