Skip to main content

വായ്പാ മേള നാളെ

 

ആലപ്പുഴ: സാമ്പത്തിക സേവന വകുപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരം ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നാളെ (ഒക്ടോബര്‍ 30)  ഹോട്ടല്‍ റയ്ബാന്‍ ഓഡിറ്റോറിയത്തില്‍ സമൃദ്ധി ലോണ്‍ മഹോത്സവം എന്ന പേരില്‍ വായ്പാ മേള  നടത്തും. 

 

രാവിലെ പത്തിന് എ.എം. ആരിഫ് എം.പി മേള ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അധ്യക്ഷത വഹിക്കും. എസ്.ബി.ഐ. ജനറല്‍ മാനേജര്‍ വന്ദന മെഹറോത്ര മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ 26 ബാങ്കുകള്‍ പങ്കെടുക്കുന്ന മേളയില്‍ പുതിയതായി വായ്പ എടുക്കുന്നവര്‍ക്ക് ബാങ്ക് പ്രതിനിധികളുമായി  സംവദിക്കാനും അപേക്ഷ സമര്‍പ്പിക്കുവാനും സൗകര്യം ഉണ്ടായിരിക്കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ എ.എ. ജോണ്‍, എസ്.ബി.ഐ ഡി.ജി.എം വി. സുരേഷ് എന്നിവര്‍ അറിയിച്ചു.

date