Skip to main content

വായനാ പക്ഷാചരണം ഇ് (ജൂ 19) മുതല്‍

    അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകരും ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരുമായ പി.എന്‍. പണിക്കരുടെയും ഐ.വി.ദാസിന്റെയും അനുസ്മരണാര്‍ത്ഥം ജൂ 19 മുതല്‍ ജൂലൈ ഏഴുവരെ ജില്ലയില്‍ വിപുലമായ പരിപാടികളോടെ വായനാപക്ഷാചരണം ആചരിക്കും. സെമിനാറുകള്‍, സാംസ്‌കാരിക സദസുകള്‍, വായനാമത്സരം, അനുസ്മരണ പ്രഭാഷണങ്ങള്‍, പുസ്തകോത്സവം, വായനാപ്രശ്‌നോത്തരി മത്സരങ്ങള്‍, സ്‌കൂള്‍ ലൈബ്രറി കാര്യക്ഷമമാക്കാന്‍ സജീവമായ ഇടപെടല്‍ തുങ്ങിയവ ഇക്കാലയളവില്‍ നടത്തും. വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇ് (ജൂ 19) ഉച്ചക്ക് രണ്ടിന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ നടക്കും.
     വായനാപക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍തലത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് വായനാപ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കും. സ്‌കൂള്‍തലത്തില്‍ വിജയികളാകു ഓരോ വിഭാഗത്തിലെയും ഒരാള്‍ക്ക് വീതം താലൂക്ക്തല മത്സരത്തില്‍ പങ്കെടുക്കാം. താലൂക്ക്തലത്തില്‍ വിജയികളാകുവര്‍ക്കും ജില്ലയിലെ ലൈബ്രറികളില്‍ നിും പുസ്തകങ്ങള്‍ എടുക്കു വിദ്യാര്‍ത്ഥികളില്‍ നിും താലൂക്ക് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കു വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ് വകുപ്പ് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും. ലൈബ്രറി കൗസിലിന്റെ നേതൃത്വത്തില്‍ താലൂക്ക്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കവിതാലാപന മത്സരം സംഘടിപ്പിക്കും.
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല മത്സരങ്ങള്‍ ജൂ 30നകം നടത്തും.
    കലക്‌ട്രേറ്റില്‍ ചേര്‍ സംഘടാകസമിതി യോഗത്തില്‍ എം.ഡി.എം  പി. ജി. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുു.  ജില്ലാ ലൈബ്രറി കൗസില്‍ സെക്ര'റി ഇ.ജി. സത്യന്‍ , ജില്ലാ ശിശുക്ഷേമ സമിതി സെക്ര'റി കെ.ആര്‍. ജനാര്‍ദ്ദനന്‍, കാന്‍ഫെഡ് ജില്ലാപ്രസിഡന്റ് ഷാജി തുണ്ടത്തില്‍, കുടുംബശ്രീ എ.എം.സി ജോസ് സ്റ്റീഫന്‍, ജില്ലാ സാക്ഷരതാമിഷന്‍ അസി. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജമിനി ജോസഫ്, ലീനപോള്‍ (വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ്), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date