Skip to main content

കരിമ്പുഴ ഗവ.എല്‍പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നാളെ നിര്‍വഹിക്കും

 

കരിമ്പുഴ ഗവ. എല്‍.പി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം പി.വി അന്‍വര്‍ എം.എല്‍.എ നാളെ (ഒക്‌ടോബര്‍ 30) നാടിന് സമര്‍പ്പിക്കും. രാവിലെ 10.30ന് നടക്കുന്ന പരിപാടിയില്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം അധ്യക്ഷനാവും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഇരുനില കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികളാണ് സജ്ജമാക്കിയത്.
നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സ്‌കറിയ ക്‌നാതോപ്പില്‍, പി.എം ബഷീര്‍, കക്കാടന്‍ റഹീം, ഷൈജി മോള്‍, യു.കെ ബിന്ദു, വണ്ടൂര്‍ ഡി.ഇ.ഒ ആര്‍. സൗദാമിനി, നിലമ്പൂര്‍ എ.ഇ.ഒ ടി.പി മോഹന്‍ദാസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എം. മണി, നിലമ്പൂര്‍ ബിപിഒ മനോജ് കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.കെ സ്റ്റെല്ല തുടങ്ങിയവര്‍ പങ്കെടുക്കും.

date