Skip to main content

ജില്ലാ റസ്‌ലിങ് അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍

ജില്ലാ റസ്‌ലിങ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ്  2021-22 മുതല്‍ അടുത്ത നാല് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി. പി.അനില്‍കുമാര്‍ ജില്ലാ റസ്‌ലിങ് അസോസിയേഷന്‍ പ്രസിഡന്റായും അജിത്കുമാര്‍, സന്തോഷ്‌കുമാര്‍, ജാബിര്‍  എന്നിവരെ വൈസ് പ്രസിഡന്റുമാരായും   കായിക അധ്യാപകനായ ഇ.ബിജു സെക്രട്ടറിയായും തെരെഞ്ഞെടുത്തു. പി. സുജിത്കുമാര്‍ ട്രഷറര്‍, എ. ജിഷിന്‍ ജോയിന്റ് സെക്രട്ടറി, വി.ജെ. പ്രസാദ്, വി.പി സുധീര്‍,  റാംമോഹന്‍ലാല്‍, കെ. നൗഫല്‍അലി, അബ്ദുള്‍ മുസ്താഖ് എന്നിവര്‍ ഭാരവാഹികളാണ്.
 

date