Skip to main content

അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയ - ബ്ലോക്ക്തല പരിശീലനത്തിന് തുടക്കമായി

 

 

 

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലേയും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലേയും ജനപ്രതിനിധികൾക്ക് അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയക്കായി നടത്തിയ ബ്ലോക്ക് തലപരിശീലനത്തിന് തുടക്കമായി.പെരിന്തൽമണ്ണ ഗവ: ഗേൾസ് ഹയർ സെക്കൻഡറി  സ്കൂളിൽ  നടന്ന പരിശീലനത്തിൽ 125 ജനപ്രതിനിധികൾ പങ്കെടുത്തു. 

 

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി അവർക്കുള്ള അതിജീവന പദ്ധതികൾ തയ്യാറാക്കുക എന്നതിനുള്ള വിപുലമായ ക്യാമ്പയിൻ 2021 ഓഗസ്റ്റ് മുതൽ ഡിസംബർ 31 വരെ നടക്കുകയാണ്. ആശ്രയ, അഗതി രഹിത കേരളം, വിശപ്പുരഹിത കേരളം തുടങ്ങി അതി ദരിദ്രരെ ലക്ഷ്യം വച്ച് കേരള സർക്കാർ നടത്തിയ വിവിധതരം പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ പദ്ധതി.

 

റിസോഴ്സ് പേഴ്സൺമാരായ കെ.പി.ജയേന്ദ്രൻ , സാലി കിനാതിയിൽ , സി.എം.ഉണ്ണിക്കൃഷ്ണൻ , സി.പി. വിജയൻ, ഗോപാലൻ, എൻ. നാസർ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ജോയിന്റ് ബിഡിഒ കെ.എം.സുജാത, റിസോഴ്സ് പേഴ്സൺ പി. തുളസിദാസ് എന്നിവർ സംസാരിച്ചു.

date