Skip to main content

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം ഇന്ന് (ഒക്ടോബർ 28)

കോവിഡിന്റെ പശ്ചാത്തലത്തിൽ ആർ ടി ഇ നിയമവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ബാലാവകാശ സംരക്ഷണ കമ്മീഷൻ ജില്ലയിൽ ഇന്ന് (ഒക്ടോബർ 28) യോഗം ചേരും. നവംബർ ഒന്ന് മുതൽ കുട്ടികൾ വിദ്യാലയങ്ങളിൽ എത്തുന്നതിന് മുന്നോടിയായാണ് കമ്മീഷൻ യോഗം ചേരുന്നത്. ശാരീരിക വ്യായാമത്തിൽ വന്ന കുറവ്, താളംതെറ്റിയ ദിനചര്യ, ജീവിതശൈലിയിൽ വന്ന മാറ്റം, സാമൂഹിക ശേഷികളിലുണ്ടായ കുറവ് തുടങ്ങി ഓൺലൈൻ വിദ്യാഭ്യാസകാലത്ത് വിദ്യാർത്ഥികൾ അഭിമുഖീകരിച്ച വൈകാരിക പ്രശ്നങ്ങൾ വിദ്യാലയങ്ങൾ തുറക്കുന്നതോടെ മാറുന്നതിന് വേണ്ട സാഹചര്യങ്ങൾ ഒരുക്കുന്നതിനാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. 

എലൈറ്റ് ഇന്റർനാഷണൽ ഹാളിൽ രാവിലെ 10 മുതൽ 1 മണി വരെയാണ് കൂടിയാലോചനാ യോഗം. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ ഹരിത വി കുമാർ, സംരക്ഷണ കമ്മീഷൻ മെമ്പർമാരായ ഫാദർ ഫിലിപ്പ് പരക്കാട്ട്, സി വിജയകുമാർ, പോക്സോ സെൽ കേസ് വർക്കർ ദേവി പി ബാലൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി ജി മഞ്ജു, ജില്ലാ സിറ്റി പൊലീസ് മേധാവി ആർ ആദിത്യ, ജില്ല റൂറൽ പൊലീസ് മേധാവി ജി പൂങ്കുഴലി എന്നിവർ പങ്കെടുക്കും.

date