Skip to main content

ജൂനിയർ റസിഡന്റ് ഒഴിവ് 

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യോളജി, ഓർത്തോപീഡിക്സ്, ഇഎൻടി, ഗൈനക്കോളജി, പൾമണറി മെഡിസിൻ, പീഡിയാട്രിക്സ്, റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, കമ്മ്യൂണിറ്റി മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ജൂനിയർ റസിഡന്റുമാരുടെ ഒഴിവുകളിലേയ്ക്ക് എം ബി ബി എസ് ബിരുദധാരികളായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പരമാവധി ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡിപ്ലോമ, ഡി എൻ ബി, എം ഡി/ എം എസ് യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. താൽപര്യമുള്ളവർ യോഗ്യത, ടിസിഎംസി രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30 വൈകുന്നേരം 5 മണിക്ക് മുൻപായി hresttgmcm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ ലഭിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പർ നിർബന്ധമായി ഉണ്ടായിരിക്കണം. ഫോൺ: 0483 2764056

date