Skip to main content

യൂണിയന്‍ ബാങ്ക് ജീവനക്കാര്‍ വാക്കത്തോണ്‍ നടത്തി

 

വിജിലന്‍സ് ബോധവല്‍ക്കരണ വാരാഘോഷത്തോട് അനുബന്ധിച്ചു യൂണിയന്‍ ബാങ്ക് ജീവനക്കാര്‍ വാക്കത്തോണ്‍ നടത്തി . യൂണിയന്‍ ബാങ്കിന്റെ തൊടുപുഴ ശാഖയുടെ മുന്നില്‍ നിന്നും രാവിലെ 8.30 നു ആരംഭിച്ച  വാക്കത്തോണ്‍ ബ ക്രൈം ബ്രാഞ്ച് എസ് പി  വി.യു. കുര്യാക്കോസ് ഫ്‌ളാഗ് ഓഫ് ചെയ്തു . യൂണിയന്‍ ബാങ്കിന്റെ ശാഖയുടെ മുന്നില്‍ നിന്നും ആരംഭിച്ചു സെന്റ് സെബാസ്റ്റ്യന്‍ പള്ളി വരെ നൂറോളം   യൂണിയന്‍ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളും പങ്കെടുത്ത വാക്കത്തോണിന് യൂണിയന്‍ ബാങ്ക് റീജിയണല്‍ ഹെഡ്  ജയദേവ് നായര്‍ , ഡെപ്യൂട്ടി റീജിയണല്‍ ഹെഡ് ദിനേശ് , ലീഡ് ബാങ്ക് മാനേജര്‍ രാജഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി .അഴിമതി ചെയ്യാതിരിക്കുക , കൂട്ട് നില്‍ക്കാതിരിക്കുക എന്നീ സന്ദേശം സമൂഹത്തിലെ ജനങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യമിട്ടാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത് .

date