Skip to main content

വായ്പ വിതരണ മേളയും പൊതുജന സമ്പര്‍ക്ക പരിപാടിയും നടത്തി 

 

ഉത്സവകാലവുമായി ബന്ധപ്പെട്ട് കേന്ദ്ര സാമ്പത്തിക വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഇടുക്കി ജില്ലയിലെ ലീഡ് ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ ബാങ്കുകളും പങ്കെടുത്ത വായ്പ വിതരണ മേളയും പൊതുജന സമ്പര്‍ക്ക പരിപാടിയും ഡീന്‍ കുര്യാക്കോസ് എം പി   ഉത്ഘാടനം ചെയ്തു . തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന (ടൗണ്‍ പള്ളി ) പള്ളി മെയിന്‍ പാരിഷ് ഹാളില്‍ നടത്തിയ യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  സനീഷ്    ജോര്‍ജ്   അധ്യക്ഷനായിരുന്നു.ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍ ) ജോളി ജോസഫ് മുഖ്യ പ്രഭാഷണം  നടത്തി . ഉത്ഘാടന യോഗത്തില്‍ 17.50 കോടി വരുന്ന 90 വായ്പ അനുമതി പത്രങ്ങള്‍  എം പി വായ്പ ഉപയോകതാക്കള്‍ക്കു കൈമാറി.   പരിപാടിയോട് അനുബന്ധിച്ചു 16 ബാങ്കുകള്‍  , ജില്ലാ വ്യവസായ കേന്ദ്രം , ഖാദി ബോര്‍ഡ് , യൂണിയന്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ,ലീഡ് ബാങ്ക് , സാമ്പത്തിക സാക്ഷരതാ കേന്ദ്രം , കേരളം ഐ ടി മിഷന്റെ ആധാര്‍ കേന്ദ്ര എന്നിവരുടെ ഇരുപത്തി രണ്ടോളം സ്റ്റാളുകള്‍ ഉണ്ടായിരുന്നു . 

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ , റീജിയണല്‍ ഹെഡ് ജയദേവ് നായര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ അഗ്രിക്കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ക്രെഡിറ്റ് ) സുനില്‍ വര്‍ഗീസ് , ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍  സാഹില്‍ മുഹമ്മദ് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഹെഡ് മാര്‍ട്ടിന്‍ ജോസ് , ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡ് ജോര്‍ജ് ജേക്കബ് , കേരള ബാങ്ക് ഡിജിഎം സജിത്ത് കെ.എസ്, കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ ഹെഡ് ബാലഗോപാല്‍ എം വി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . ലീഡ് ബാങ്ക് മാനേജര്‍ ജി രാജഗോപാലന്‍   നന്ദി പറഞ്ഞു.

date