Skip to main content

റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയിലെ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ വര്‍ഷം 5,6,7 ക്ലാസ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. നിര്‍ദ്ദിഷ്ട മാത്യകയിലുള്ള അപേക്ഷകളും അനുബന്ധരേഖകളും Senior Superintendent  Govt. MRS Munnar, New Colony P.O. എന്ന വിലാസത്തിലോ govtmrsmunnar@gmail.com എന്ന ഇ-മെയിലിലോ ലഭ്യമാക്കേണ്ടതാണ്. നിര്‍ദ്ദിഷ്ട അപേക്ഷഫാറങ്ങള്‍ ആവശ്യമുള്ളവര്‍ മേല്‍പ്പറഞ്ഞ വിലാസത്തിലോ താഴെപറയുന്ന നമ്പരുകളിലോ ബന്ധപ്പെടുക.
ഫോണ്‍- 9447067684 (Senior Superintendent),    9447167843 (Headmaster). അവസാന തീയതി നവംബര്‍ 10. 

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ 

1. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍
2. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
3. ബാങ്ക് പാസ്സ്ബുക്ക് പകര്‍പ്പ്
4. ഫോട്ടോ - 3 എണ്ണം

date