Post Category
വിഹിതം അടയ്ക്കാം
പോസ്റ്റ് ഓഫീസ് വഴി കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധിയുടെ വിഹിതം അടയ്ക്കു ക്കുന്നതിന് ചില സാങ്കേതിക തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ തടസ്സം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് പോസ്റ്റല്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്. അ തിനാല്‍ മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഇക്കാര്യത്തില്‍ ആശങ്ക പെടേണ്ടതില്ലെന്നും ഒക്ടോബര്‍ 2021 അവസാന തീയതിക്കുള്ളില്‍ അടയ്ക്കേണ്ട വിഹിതം ഡിസംബറിനുള്ളില്‍ അടച്ചാല്‍ മതിയാകുമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.സംശയ നിവാരണങ്ങള്‍ക്ക് 0495 2966577 എന്ന നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ (10.15 മുതല്‍ 5.15 വരെ) ബന്ധപ്പെടാം.
date
- Log in to post comments