Skip to main content

എ എൻ എം കോഴ്സിലേക്കുള്ള താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട്, പെരിങ്ങോട്ടുകുറുശ്ശി ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് ട്രെയിനിങ് സെന്ററിലെ എ എൻ എം കോഴ്സിനുള്ള ഉദ്യോഗാർത്ഥികളുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2021-23 അധ്യയന വർഷത്തെ കോഴ്സിന് അപേക്ഷിച്ച പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികളുടെ ലിസ്റ്റാണ് തയ്യാറായിട്ടുള്ളത്. അതത് ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നോ പാലക്കാട്, പെരിങ്ങോട്ടുകുറുശ്ശി ജെ പി എച്ച് എൻ ട്രെയിനിങ് സെന്ററിൽ നിന്നോ ലിസ്റ്റ് ലഭ്യമാകുമെന്ന് ഗവ. ജെ പി എച്ച് എൻ ട്രെയിനിങ് സെൻസറിലെ പ്രിൻസിപ്പൾ അറിയിച്ചു.

date