Skip to main content

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എ ടി എം വരുന്നു 

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എ ടി എം വരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എച് എം സി യോഗത്തിലാണ് എ ടി എം സ്ഥാപിക്കാനുള്ള തീരുമാനമായത്. ചാലക്കുടി ടൗൺ കോ-ഓപ്പറേറ്റിവ് ബാങ്കിന്റെ എ ടി എമ്മാണ് താലൂക്ക് ആശുപത്രിയിൽ സ്ഥാപിക്കുക.ആശുപത്രിയിൽ എത്തുന്നവർക്ക് പൈസ എടുക്കുന്നതിന് വേണ്ട സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് താലൂക്ക് ആശുപത്രിയിൽ എ ടി എം സ്ഥാപിക്കാനുള്ള തീരുമാനം എടുത്തതെന്ന് നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ പറഞ്ഞു. ആശുപത്രിയിൽ ആർ ടി സി പി ആർ ടെസ്റ്റ്‌ നടത്തുന്നതിന് വേണ്ട ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള നടപടിയെടുക്കുന്നതിന് ഡി എം ഒയ്ക്ക് കത്ത് നൽകാനും എച് എം സി യോഗം തീരുമാനിച്ചു. നഗരസഭ  വൈസ് ചെയർപേഴ്സൺ സിന്ധു ലോജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി പോൾ, ആശുപത്രി സൂപ്രണ്ട് എൻ എ ഷീജ തുടങ്ങിയവർ പങ്കെടുത്തു.

date