Post Category
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ആലപ്പുഴ: ആരോഗ്യ ഹാനിക്ക് കാരണമാകുന്ന ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവരുടെ മക്കള്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നവർക്ക് 2021-22 വര്‍ഷത്തെ സ്റ്റൈപ്പന്റും അഡ്ഹോക്ക് ഗ്രാന്റും അനുവദിക്കും. അപേക്ഷകരുടെ ജാതിയും വരുമാനവും ബാധകമല്ല.
നഹരസഭ/ പഞ്ചായത്ത് സെക്രട്ടറി, സകൂള്‍ മേധാവി എന്നിവരില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് നവംബര്‍ 10നകം അപേക്ഷ നല്‍കണം.
അപേക്ഷയോടൊപ്പം വിദ്യാര്‍ഥിയുടെ ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും നല്‍കണം.
date
- Log in to post comments