Skip to main content

ആലപ്പുഴയിൽ നിന്ന് മലക്കപ്പാറയ്ക്ക്  കെ.എസ്.ആർ.ടി.സി സ്പെഷ്യൽ  ബസ്

 

ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിൽ നിന്നും മലക്കപ്പാറയ്ക്ക് നവംബർ നാലിന് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും. പുലർച്ചയ്ക്ക് 4.45നു പുറപ്പെട്ട് രാത്രി 10.00ന് മടങ്ങിയെത്തും. 600 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 യാത്രക്കാരുണ്ടെങ്കിൽ നവംബർ ഏഴിനും പ്രത്യേക സർവീസ് നടത്തും. 

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലെത്തി സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ആലപ്പുഴയിൽ നിന്നു പുറപ്പെട്ട് അതിരപ്പള്ളി വ്യൂ പോയിന്‍റ്,  പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിലൂടെയാണ് സർവീസ്. 60 കിലോമീറ്ററോളം വനത്തിനുള്ളിലൂടെയാണ് യാത്ര.

മലക്കപ്പാറയിൽ നാടൻഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും.   ഫോൺ: 9895505815, 9447904613 , 8075034989, 9446617832, 9656277211, 9400203766, 0477 2252501.

date