Skip to main content

വനിതകള്‍ക്കായുള്ള പൊതു ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്യാശ്ശേരി വീവേഴ്‌സിനോടനുബന്ധിച്ച് നിര്‍മിച്ച വനിത പൊതു ശുചിത്വ സമുച്ചയം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ ഉദ്ഘാടനം ചെയ്തു. വനിതകള്‍ കൂടുതലായി തൊഴിലെടുക്കുന്ന സ്ഥലങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ പൊതു ശുചിത്വ സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. ഇരിണാവ് വീവേഴ്സിലും, കണ്ണപുരം മൊട്ടമ്മല്‍ വീവേഴ്‌സിലും പൊതു ശുചിത്വ സമുച്ചയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഡി വിമല, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ വി രവീന്ദ്രന്‍, പ്രേമ സുരേന്ദ്രന്‍, മുഹമ്മദ് റഫീഖ്, കല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിഷ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ഫൈസല്‍, കല്ല്യാശ്ശേരി ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യു വി രാജീവന്‍  കല്യാശ്ശേരി വീവേഴ്‌സ് സെക്രട്ടറി സന്തോഷ്, വി സി പ്രേമരാജന്‍, പി നാരായണന്‍, ഇബ്രാഹീം കുട്ടി ഹാജി, എന്നിവര്‍ പങ്കെടുത്തു
 

date